കാത്തിരിപ്പിന് വിരാമം ; ‘ആടുജീവിതം’ അടുത്ത വര്‍ഷം എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമാസ്വാദകരില്‍ കാത്തിരിപ്പ് ഉണര്‍ത്തുന്ന ചില സിനിമകള്‍ ഉണ്ട്. അത്തരമൊരു സിനിമാണ് മലയാളികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം. ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ബെന്യമിന്റെ നോവല്‍ അതേപേരില്‍ സിനിമ ആകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. നിരവധി പേര്‍ വായിച്ച് തഴമ്പിച്ച, മനസില്‍ വരച്ചിട്ട നജീബിന്റെ ജീവിതം സ്‌ക്രീന്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ഒരു വലിയ റിസ്‌ക് എടുത്ത് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ബ്ലെസിയാണ്.

ALSO READ‘പിന്നോട്ടേക്ക് നോക്കിയാൽ അവസാനം കാണാൻ പറ്റാത്തൊരു ജനസാഗരത്തിന് മുന്നിൽ മഴയോ മഹാമേരുവോ തടസമാകില്ല എന്ന് ഞങ്ങൾക്ക് മനസിലായ നിമിഷം’; മന്ത്രി പി രാജീവ്

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. 2024 ഏപ്രില്‍ 10-ന് ചിത്രം തിയറ്ററില്‍ എത്തും എന്നാണ് പ്രഖ്യാപിച്ചത്.പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിര്‍വഹിക്കുന്നു. 2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു ആടുജീവിതം ആരംഭിച്ചത്. ശേഷം 2022 ജൂലൈയില്‍ ആണ് ചിത്രത്തിന് പാക്കപ്പ് ആയത്.

ALSO READഭീമാകാരമായ സൂര്യജ്വാലകൾ ഭൂമിയിലെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും ത്യാഗങ്ങളും ഏറെ വലുതായിരുന്നു. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ അടക്കം അക്കാര്യം പറഞ്ഞതാണ്. ആടുജീവിതത്തിന്റേതായി പുറത്തുവന്ന സ്റ്റില്‍സും വീഡിയോയും അത് വെളിവാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News