തീക്കാറ്റും വെയില്‍നാളവും കടന്നുവന്ന യഥാര്‍ത്ഥ നായകന്‍; സംവിധായകന്‍ ബ്ലെസിക്ക് കണ്ണീരുമ്മ നല്‍കി ബെന്യാമിന്‍

മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആടുജീവിതം എന്ന ബ്രഹ്‌മാണ്ഡ ചിത്രം നാളെ തിയേറ്ററില്‍ എത്തുമ്പോള്‍, ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി കടന്നുപോയ വഴികളെയും നേരിട്ട വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. നിശ്ചദാര്‍ഢ്യം ഒന്നു കൊണ്ടുമാത്രം ഈ ചിത്രം എങ്ങനെയും മുടക്കുമെന്ന് വെല്ലുവിളിച്ചവരെ ഒരു പുഞ്ചിരി കൊണ്ട് നേരിട്ട ബ്ലെസിക്ക് കണ്ണീരുമ്മ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

‘നജീബേ, തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നില്‍ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകള്‍ ഹൃദയത്തില്‍ വഹിച്ച് അയാള്‍ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാര്‍ഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചിരുന്നവര്‍ പോലും കൂടെ കൂടി… ഒടുവില്‍ ആ സ്വപ്‌നം പൂര്‍ണതയില്‍ എത്തുമ്പോള്‍ തിരികെ അദ്ദേഹത്തിന് നല്‍കാവുന്ന സ്‌നേഹം ആടുജീവിതം തിയേറ്ററില്‍ പോയി കാണുക എന്നതാണെന്നും ബെന്യാമിന്‍ ഓര്‍മിപ്പിക്കുന്നു.

ALSO READ: ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ബിഇഎംഎല്‍ വില്‍ക്കാനുള്ള നടപടി: മന്ത്രി എം ബി രാജേഷ്

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകന്‍. ഈ മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നുവെങ്കില്‍ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വര്‍ഷം നീണ്ട സപര്യ. അതിനിടയില്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകള്‍. തളര്‍ന്നു പോകേണ്ട നിമിഷങ്ങള്‍. ഉപേക്ഷിച്ചു പോകേണ്ട സന്ദര്‍ഭങ്ങള്‍. ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന പരിഹാസങ്ങള്‍. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികള്‍. ഒന്നിനെയും അയാള്‍ കൂസിയില്ല. ഒന്നിനോടും അയാള്‍ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. ‘നജീബേ, തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നില്‍ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകള്‍ ഹൃദയത്തില്‍ വഹിച്ച് അയാള്‍ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാര്‍ഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചിരുന്നവര്‍ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂര്‍ണ്ണതയില്‍ എത്തുകയാണ്. ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങള്‍ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്ന് ഒരു കണ്ണീരുമ്മ

പ്രിയപെട്ടവരേ, എന്താണ് ഈ മനുഷ്യന്‍ ഇത്ര കാലം നടത്തിയ തീക്ഷ്ണ യാത്രയുടെ അന്തിമ ഫലം എന്നറിയാന്‍ നമുക്ക് തിയേറ്ററില്‍ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്‌നേഹം.

ALSO READ: ‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News