മോഹൻലാലിൻറെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡുകൾ പിള്ളേര് തൂക്കി, ആടുജീവിതം ആദ്യ മൂന്നിൽ, നാലാമത് നെസ്‌ലൻ

മലയാളത്തിൽ ആൾ ടൈം ബോക്സോഫീസ് കളക്ഷനിൽ ആടുജീവിതത്തിന്റെ എതിരില്ലാത്ത മുന്നേറ്റം. മോഹൻലാലിൻറെ ലൂസിഫറിനെയും പുലിമുരുകനെയും മറികടന്ന് ചിത്രം മൂന്നാമതെത്തി. വര്ഷങ്ങളോളം മോഹൻലാലിൻറെ പുലിമുരുകനായിരുന്നു മലയാളത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. 2018 എന്ന ജൂഡ് ആന്റണി സിനിമയാണ് ആദ്യമായി ഈ റെക്കോർഡ് മറികടന്നത്.

ALSO READ: തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മലയാള സിനിമാ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കാലഘട്ടമാണ് 2024 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ. ആയിരം കോടിക്ക് മുകളിലാണ് മലയാള സിനിമ ഈ മാസങ്ങളിൽ സ്വന്തമാക്കിയത്. തമിഴ്‌നാട്ടിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച മഞ്ഞുമ്മൽ ബോയ്സ് ആണ് നിലവിൽ മലയാള സിനിമയിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. ഇതോടെ 2018 രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ കണക്കുകൾ പ്രകാരം കളക്ഷൻ റെക്കോർഡിൽ നാലാമത് നെസ്‌ലൻ ചിത്രം പ്രേമലുവാണ്.

ALSO READ: ഏറ്റവും കൂടുതൽ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാൾ ആര്? തന്നെ സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തി നജീബ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News