‘മലയാള സിനിമയ്ക്കിത് പൊന്നു വിളയും കാലം’, ആടുജീവിതം അതിവേഗ റെക്കോർഡിലേക്ക്; രണ്ടുദിവസം കൊണ്ട് നേടിയത്

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം റെക്കോർഡ് കളക്ഷനിലേക്ക്.
ആദ്യദിനത്തിൽ ആഗോളതലത്തിൽ 16.7 കോടി രൂപ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനവും മികച്ച കളക്ഷനാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിന കളക്ഷൻ കൂടി ചേർത്ത് കൂട്ടുമ്പോൾ സിനിമ ആഗോളതലത്തിൽ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: ‘ഡാനിയൽ ബാലാജിയുടെ കണ്ണുകൾക്ക് മരണമില്ല’, സമ്മതപത്രം മൂലം ദാനം ചെയ്യാൻ നിർദേശം: വില്ലനായി വന്ന് നായകനായി തിരിച്ചു പോയില്ലേ എന്ന് ആരാധകർ

കേരളത്തിൽ നിന്ന് മാത്രമായി ആദ്യദിനം സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. 75.09 ശതമാനം ഒക്യുപൻസിയാണ് വ്യാഴാഴ്ച സിനിമയ്ക്ക് ലഭിച്ചത്. വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താൽ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ALSO READ: ‘സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍, ആ സീൻ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി’, ആടുമായുള്ള ലൈംഗിക ബന്ധത്തിലെ വസ്തുതകൾ വെളിപ്പെടുത്തി നജീബ്

അതേസമയം, 2024ലെ കേരള റിലീസ് കളക്ഷൻ നോക്കിയാൽ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News