നജീബിനെ ആവാഹിച്ച് പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് നായകനായ ‘ആടുജീവിത’ത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവറുമായി പുറത്തുവന്ന പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ALSO READ: ബലാത്സംഗക്കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ

ഏപ്രിൽ 10ന് ആണ് ആടുജീവിതം തിയറ്ററുകളിൽ എത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് ‘ആടുജീവിതം’ വിതരണത്തിനെത്തിക്കുന്നത്.

അതേസമയം ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ആടുജീവിതം സിനിമയാകുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.ബ്ലെസി ആണ് ആടുജീവിതത്തിന്റെ സംവിധായകൻ. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നതിൽ ആടുജീവിതം നിർണായക സ്ഥാനം വഹിക്കും എന്നാണ് ആരാധകരും അണിയറപ്രവർത്തകരും പറയുന്നത്. പാൻ ഇന്ത്യൻ റിലീസ് ആകും ഇവർ പദ്ധതിയിടുന്നതും.

ALSO READ: ആഗോള മലയാളി പ്രവാസി സംഗമം; രജിസ്ട്രേഷൻ ഒരു ലക്ഷം കടന്നു

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. അമലാപോൾ,ശോഭാ മോഹൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News