കൊവിഡ് കാലം മാനസിക സംഘര്‍ഷങ്ങളുണ്ടാക്കി,എല്ലാവരും കുടുംബം പോലെ മാറി; ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഓർമകളുമായി വീഡിയോ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഷൂട്ടിംഗ് സ്ഥലത്തെ സംഭവങ്ങളുടെ ഓര്‍മകള്‍ ഡോക്യുമെന്ററി വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ALSO READ: പരാജയഭീതിയിൽ എബിവിപി: ജെഎൻയുവിൽ എസ്‌എഫ്‌ഐക്കാർക്ക് നേരെ അക്രമം

നിരവധി ബുദ്ധിമുട്ടുകൾ അതിജീവിച്ചാണ് ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. കൊവിഡ് കാലത്ത് മരുഭൂമിയില്‍ കുടങ്ങിയതും ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നേരിട്ട തടസ്സങ്ങളും വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.

കൊവിഡ് കാലം മാനസിക സംഘര്‍ഷങ്ങളുണ്ടാക്കിയെന്നും സംവിധായകൻ ബ്ലസി വ്യക്തമാക്കുന്നു. ഒന്നിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചുവെന്നും വീഡിയോയില്‍ പറയുന്നു.

ജോര്‍ദാനില്‍ ഏതാണ്ട് അറുപത് ദിവസത്തോളമാണ് ബ്ലസിയും പൃഥ്വിരാജും അടക്കമുള്ളവര്‍ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അന്ന്. അതിനാല്‍ ചിത്രീകരണം മാറ്റുകയോ നീട്ടിവെച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. ഏപ്രില്‍ 10 നു ആയിരിക്കും ചിത്രം എത്തുക.യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒന്നാകും ആടുജീവിതം എന്നുമാണ് കരുതുന്നത്.

ALSO READ: ആണ്‍ സുഹൃത്തിനോട് സംസാരിച്ചു; ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് നദിയിലേക്കെറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here