‘ആറുവര്‍ഷം നീണ്ട ചിത്രീകരണം, കാത്തിരിപ്പിന് നീളം കുറയുന്നു’; ‘ആടുജീവിതം’ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ആടുജീവിതത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ഏപ്രില്‍ 10 ആയിരുന്നു ആദ്യം തീരുമാനിച്ച റിലീസിംഗ് തീയതി.

കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ ഡെഡിക്കേഷൻ ഏറെ ചർച്ച നേടിയിരുന്നു.2018 ലായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. 2023 ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയായത്.

എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടിയുമാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അമല പോളാണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News