ആ ട്രെയിൻ യാത്രക്കിടയിലാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ ഹക്കീമിനെ കുറിച്ച് കേൾക്കുന്നത്; ആടുജീവിതത്തിലെ കഥാപാത്രത്തെ കുറിച്ച് ഗോകുൽ

ആടുജീവിതത്തിലെ ഹക്കീമിനെക്കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് ഒരു ട്രെയിൻ യാത്രയിൽ വെച്ചാണെന്ന് നടൻ ഗോകുൽ. ഒഡിഷനു ശേഷമാണ് താൻ ആടുജീവിതം എന്ന നോവൽ വായിക്കുന്നതെന്നും, യാത്രയിൽ കൂടെയുണ്ടായിരുന്ന ഒരാൾ തന്റെ വയസിലുള്ള കഥാപാത്രം ഹക്കീമിന്റെത് ആണെന്ന് പറഞ്ഞു തരികയായിരുന്നുവെന്നും ഗോകുൽ പറഞ്ഞു.

ഗോകുൽ പറഞ്ഞത്

ALSO READ: ‘മലയാള സിനിമയ്ക്കിത് പൊന്നു വിളയും കാലം’, ആടുജീവിതം അതിവേഗ റെക്കോർഡിലേക്ക്; രണ്ടുദിവസം കൊണ്ട് നേടിയത്

സിനിമയ്ക്ക് മുമ്പ് ഞാൻ നോവൽ വായിച്ചിട്ടില്ല. ഒഡിഷൻ കഴിഞ്ഞിട്ട് പിറ്റേദിവസമാണ് പുസ്തകം വാങ്ങിയിട്ട് ഞാൻ വായിക്കുന്നത്. എല്ലാ മലയാളികളെയും പോലെ ഒറ്റയിരിപ്പിന് മൂന്ന് മണിക്കൂർ കൊണ്ട് വായിച്ചെടുത്ത ആളാണ് ഞാൻ. അതിനുശേഷം ആണ് ഹക്കീമിനെ കുറിച്ച് അറിയുന്നത്.

ഞാൻ ഒഡിഷൻ പോകുന്ന സമയത്ത് ട്രെയിനിൽ വെച്ച് എന്റെ ഒരു ഏട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ ഏജ് റേഞ്ചിൽ ഉള്ളത് ഹക്കീം എന്ന കഥാപാത്രം ആയിരിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹക്കീമിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു.

ALSO READ: ‘ഡാനിയൽ ബാലാജിയുടെ കണ്ണുകൾക്ക് മരണമില്ല’, സമ്മതപത്രം മൂലം ദാനം ചെയ്യാൻ നിർദേശം: വില്ലനായി വന്ന് നായകനായി തിരിച്ചു പോയില്ലേ എന്ന് ആരാധകർ

കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയിൻ യാത്രക്കിടയിൽ നിന്ന് അന്നാണ് ഞാൻ ആദ്യമായിട്ട് ഹക്കീം എന്നുള്ള പേര് കേൾക്കുന്നത്. അന്ന് ആ കാര്യങ്ങൾ കേട്ടപ്പോൾ ഉറപ്പിച്ചതാണ് സിനിമ കിട്ടിയാലും ഇല്ലെങ്കിലും പുസ്തകം വാങ്ങണം വായിക്കണം എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News