‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബ്ലെസി ചിത്രം ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം കൊണ്ടും പകരം വെക്കാനില്ലാത്ത ചിത്രം മലയാള സിനിമയുടെ നാഴികക്കല്ലായി മാറുമെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ഓസ്‌കാർ ചിത്രമാകും ആടുജീവിതമെന്നും, പൃഥ്വിരാജ് അതിഗംഭീരമായി നജീബിനെ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

ALSO READ: ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീടാണ് കോപ്പിയടിച്ചതാണെന്ന് മനസിലായത്; കണ്ണൂർ സ്‌ക്വാഡിനെ ചുരണ്ടിയെടുത്ത് ബോളിവുഡ്

മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയകളിൽ ആടുജീവിതത്തിന് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും, പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പും വെറുതെയായില്ല എന്ന് തെളിയിക്കുന്നുണ്ട് ആടുജീവിതമെന്ന് പ്രേക്ഷകർ പറയുന്നു. ഈ സിനിമ മലയാളത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുമെന്നും. ഇതൊരു ചരിത്രമാകുമെന്നും സിനിമ കണ്ടവർ വ്യക്തമാക്കുന്നു.

ALSO READ: മഞ്ഞുമ്മൽ ഇഫക്ട്; ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ; തമിഴ്നാട് ടൂറിസത്തിന് ഉണർവ്വ് നൽകി ‘കൂത്താടുന്ന പൊറുക്കികൾ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News