മലയാളികളെ ഏറെ സ്വാധീനിച്ച ഒരു നോവൽ ഉണ്ടെങ്കിൽ അത് ബെന്യാമിന്റെ ആടുജീവിതമാണ്. ഒരു യഥാർത്ഥ സംഭവത്തെ എഴുത്തുകാരൻ ഭാവനകൾ ചേർത്തെഴുതിയപ്പോൾ പുസ്തകം താഴെ വെക്കാതെയാണ് പ്രേക്ഷകർ വായിച്ചു തീർത്തത്. അതേ നോവൽ ഒരു സിനിമയായി വരുന്നെന്നും, പൃഥ്വിരാജ് അതിലെ നായകനായ നജീബ് ആകുന്നുവെന്നും കേട്ടപ്പോൾ മലയാള സിനിമാ ആസ്വാദകർ വലിയ സന്തോഷത്തിലായിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റത്. സംവിധായകൻ ബ്ലെസിയുടെ വർഷങ്ങൾക്ക് ശേഷമുള്ള സംവിധാന സംരംഭമാണ് ആടുജീവിതം എന്നതും ഏറെ പ്രതീക്ഷയുണർത്തുന്നതാണ്.
ഇപ്പോഴിതാ ആടുജീവിതത്തിന്റെ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവംബർ 30ന് വൈകുന്നേരം നാല് മണിക്ക് റിലീസ് തിയതി പുറത്തുവരും. റിലീസ് വിവരം പങ്കുവച്ച് ഒരു ചെറു വീഡിയോയും അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. മലയാള സിനിമയുടെ തലവര മാറ്റി മറിക്കാൻ പോകുന്ന ആടുജീവിതം 2018 മാർച്ചിൽ കേരളത്തിൽ ആണ് തുടങ്ങിയത്. 2019ൽ സംഘം ജോർദാനിൽ എത്തി. 2020 മാർച്ച് വരെ അവിടെയായിരുന്നു ഷൂട്ടിംഗ്. എന്നാൽ കൊവിഡ് മഹാമാരി കാരണം അന്ന് സിനിമാപ്രാവർത്തകരുടെ ടീം ജോർദാനിൽ കുടുങ്ങി. തുടർന്ന് 2022 ഏപ്രിലിൽ അൽജീരിയയിലും 2022 മെയ്യിൽ വീണ്ടും ജോർദ്ദാനിലും ഷൂട്ടിംഗ് നടന്നു. ശേഷം 2022 ജൂലൈയിലായിരുന്നു സംവിധായകൻ ബ്ലെസി ആടുജീവിതത്തിന് പാക്കപ്പ് പറഞ്ഞത്.
അതേസമയം, ചിത്രം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. അത്രത്തോളം പ്രോമിസിംഗ് ആയ ട്രൈലെർ ആയിരുന്നു പുറത്തു വന്നതും. ബെന്യാമിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി തന്നെയാണ്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here