പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ പാട്ടുകൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. എ ആർ റഹ്‌മാൻ ഒരുക്കിയ പാട്ടുകളാണ് ഓസ്കാർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. ആടുജീവിതത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും ആദ്യ ഘട്ട പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ അതിൽ ആടുജീവിതത്തിൽ ഗാനങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
അതേസമയം 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. 86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്കാർ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13 നാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു.
മാത്രവുമല്ല അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമി അവാര്‍ഡിലും ആടുജീവിതം പുറത്താക്കപ്പെട്ടിരുന്നു.. പുരസ്‌കാര സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവാണ് എന്ന കാരണത്താലാണ് ഗാനം ഇടം പിടിക്കാതിരുന്നത്.
also read: ഐഎഫ്എഫ്കെ: ഏഴഴകിൽ ഏഴാം ദിനം; ഇന്ന് കാണികൾക്കു മുമ്പിലെത്തുന്നത് ‘ഭ്രമയുഗം’ മുതൽ ‘ഫയർ’ വരെ
അതേസമയം ആടുജീവിതം ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാർഡിൽ വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച ബാക് ഗ്രൗണ്ട് സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here