‘വൈകിയാലെന്താ വിറപ്പിച്ചില്ലേ’, അമേസിങ് ട്രെയ്‌ലർ, നജീബായി അവതരിച്ച് പൃഥ്വി: ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം

ലോക സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിൻ്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ബെന്യാമിന്റെ ആടുജീവിതം എന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് സിനിമയ്ക്ക് ആധാരമായത്. പുറത്തിറങ്ങിയ ട്രെയിലറിൽ പൃഥ്വിരാജ് പൂർണ്ണമായും നജീബ് ആയി മാറുന്നതാണ് കാണാൻ കഴിയുന്നത്.

ALSO READ: ‘ജ്യോതീം വന്നില്ല തീയും വന്നില്ല’, ആടുജീവിതം ട്രെയ്‌ലർ കാത്തിരുന്നവർക്ക് നിരാശ: കമന്റുകളുമായി പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിൽ ആരാധകർ

ഇന്ത്യൻ സിനിമയെ എന്തുകൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിക്കും എന്ന് ഉറപ്പ് തരുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. എ ആർ റഹ്മാന്റെ സംഗീതം കൊണ്ടും, വിഷ്വൽ ഭംഗി കൊണ്ടും ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ചിത്രം തരുമെന്ന ഉറപ്പ് ട്രെയ്‌ലർ നൽകുന്നുണ്ട്. വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ചിത്രം മലയാള സിനിമയുടെ ഭാവി തന്നെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News