‘ജ്യോതീം വന്നില്ല തീയും വന്നില്ല’, ആടുജീവിതം ട്രെയ്‌ലർ കാത്തിരുന്നവർക്ക് നിരാശ: കമന്റുകളുമായി പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിൽ ആരാധകർ

ആടുജീവിതം ട്രെയ്‌ലർ കാത്തിരുന്നവർക്ക് നിരാശ. 12 മണിക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ച ട്രെയ്‌ലർ ഒരു മണി ആവാറായിട്ടും യൂട്യൂബിലോ മറ്റോ എത്തിയിട്ടില്ല. ഇതിനെ തുടർന്ന് നിരവധി ആരാധകരാണ് പൃഥ്വിരാജിന്റെ ഫേസ്ബുക് അക്കൗണ്ടിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘തീയും വന്നില്ല ജ്യോതീം വന്നില്ല’,’ഗൾഫിൽ 12 മണി ആയില്ലേ’, തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് 9-3-24 ന് 12 മണിക്ക് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.

ALSO READ: ‘അടുത്തത് കേരളത്തിന്റെ ചരിത്രം വെച്ചൊരു സിനിമ’, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സൂചന നൽകി മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News