പ്രവാസത്തിന് മുന്നേയുള്ള നജീബ് ഇങ്ങനെയായിരുന്നു; ആടുജീവിതത്തിന്റെ പുതിയ പോസ്റ്ററും വൈറൽ

പ്രഖ്യാപിച്ച അന്നുമുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. അതുകൊണ്ട് തന്നെ ആടുജീവിതത്തിൻറേതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും അത്രയും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ALSO READ: കൊലയാളിയുടെ ഓർമകൾക്കാണ് രാജ്യം ഭരിക്കുന്നവർ പ്രാധാന്യം നൽകുന്നത്: വി വസീഫ്

ചിത്രത്തിലെ നജീബിന്റെ പ്രവാസ ജീവിതത്തിന്റെ യാതനകൾ സൂചിപ്പിക്കുന്ന പോസ്റ്ററുകളാണ് നേരത്തെ വന്നതെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റർ അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള നജീബിനെയാണ് കാണാനാകുന്നത്. പ്രവാസത്തിലേക്ക് കടക്കും മുന്നേയുള്ള നജീബ് ആണ് ഈ പോസ്റ്ററിൽ ഉള്ളത്.

അതേസമയം ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രിൽ 10 ആണ് ചിത്രം തിയറ്ററുകളിൽ എത്തുക.ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ നായകനാകുന്നത് പൃഥ്വിരാജ് ആണ് .കഥാപാത്രത്തിനായുള്ള താരത്തിന്റെ ഡെഡിക്കേഷൻ ഏറെ ചർച്ച നേടിയിരുന്നു.2018 ലായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. 2023 ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയായത്.

ALSO READ: പെരിന്തല്‍മണ്ണയില്‍ അനുമതിയില്ലാതെ മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചവര്‍ക്ക് പിഴയിട്ട് നഗരസഭ; രണ്ട് പേര്‍ അറസ്റ്റില്‍

എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടിയുമാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അമല പോളാണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News