‘ആടുജീവിത’ത്തിന് ഇത് അപൂർവ സംഗമം; ഒരേ വേദിയിൽ കണ്ടുമുട്ടി കഥാനായകനും എഴുത്തുകാരനും സംവിധായകനും

തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ വേദി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അപൂർവമായ ഒരു സംഗമത്തിനായിരുന്നു. ആടുജീവിതം നോവലിലെ യഥാർത്ഥ നായകൻ നജീബും നോവലിസ്റ്റ് ബെന്യാമിനും ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലസിയും ഒരുമിച്ച് ഒരു വേദിയിൽ എത്തിയപ്പോൾ കാണികൾക്കും ആ കാഴ്ച മനംനിറക്കുന്നതായിരുന്നു.

ALSO READ: പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി

മൈഗ്രേഷൻ കോൺക്ലേവിന്റെ വേദിയിൽ നജീബിന് ആദരം നൽകി.കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ കടന്ന് 5 വർഷത്തിന് ശേഷമാണ് ചിത്രം ഏപ്രിൽ 10 ന് തിയേറ്ററിൽ എത്തുന്നത്.

കെട്ടുകഥയെ വെല്ലുന്ന ജീവിത യാഥാർഥ്യങ്ങൾ പ്രവാസ ജീവിതത്തിലുണ്ടെന്നു കാട്ടിത്തന്ന നോവൽ കൂടിയായിരുന്നു ആടുജീവിതം.’നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്’ എന്നതായിരുന്നു ആടുജീവിതത്തിലൂടെ ബെന്യാമിൻ വായനക്കാരനിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരും ഏറെ ആകാംഷയോടെ ആടുജീവിതം വെള്ളിത്തിരയിൽ എത്തുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒപ്പം തന്റെ ജീവിതം ബിഗ്‌സ്‌ക്രീനിൽ കാണുവാനുള്ള കാത്തിരിപ്പിലാണ് നജീബും.

ALSO READ: ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു; തണുപ്പ് വര്‍ധിക്കും; മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News