ആടുജീവിതം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ, ചിത്രം വൈറൽ

മലയാള സിനിമാ പ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മരുഭൂമിയിൽ നിറയെ ആടുകൾക്കിടയിൽ മുടി നീട്ടി വളർത്തി നജീബായി പൃഥ്വിരാജ് സുകുമാരൻ നിൽക്കുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായിട്ടുണ്ട് . ദി ഗോട്ട് ലൈഫ് എന്ന് ഇംഗ്ലീഷിലാണ് പോസ്റ്ററിൽ സിനിമയുടെ പേര് എഴുതിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായതിനാലാണ് ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ബ്ലെസി ആടുജീവിതം എന്ന പാൻ ഇന്ത്യൻ ചിത്രവുമായി എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ആടുജീവിതത്തെ നോക്കികാണുന്നത്. ലോകത്തിന് മുൻപിൽ മലയാളത്തിന്റേതെന്ന് അടയാളപ്പെടുത്താൻ കഴിയുന്നത്ര പ്രസിദ്ധമാണ് ആടുജീവിതത്തിന്റെ കഥ. സിനിമയ്ക്ക് കാരണമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ALSO READ: ‘വിട ബുക് മൈ ഷോ’, കേരളം ഇനി ‘എൻ്റെ ഷോ’ ആപ്പ് ഭരിക്കും’, പദ്ധതിയുമായി കേരള സർക്കാർ; ഒന്നര രൂപ മാത്രം അധിക ചാർജ്

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. സുനിൽ കെ എസ് ക്യാമറ നിർവഹിക്കുമ്പോൾ പൃഥ്വിരാജിനെ കൂടാതെ അമല പോൾ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News