ഇതൊക്കെ എന്ത്…വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി മിടുക്കി, ബെന്യാമിൻ വരെ പങ്കുവെച്ച് ആ നോട്ട് ബുക്ക് പേജിന്റെ ചിത്രം

വെറും പത്ത് വരിയിൽ ബെന്യാമിന്റെ ‘ആടുജീവിതം’ കഥയെഴുതിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് ഒരു കൊച്ചു മിടുക്കി. മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനിയാണ് ഒരൊറ്റ പേജിൽ ഒരു നോവലിന്റെ മുഴുവൻ കഥ എഴുതിയിരിക്കുന്നത്. നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ് സിംപിളായി നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്.

ALSO READ: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

ലോക പ്രശസ്തമായ ബെന്യാമിന്റെ നോവലായ ആടുജീവിതം ബ്ലെസിയുടെ സംവിധാനത്തിലാണ് ഒരു മികച്ച സിനിമയായി പുറത്തിറങ്ങിയത്. മികച്ച ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ ചിത്രം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News