കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ എംഎൽഎയാണ് നരേഷ് ബല്യാൻ. നന്ദു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം നേതാവ് കപിൽ സാങ്‌വാനും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.
ഒരു ബിസിനസുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
Also Read: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ; ഷിൻഡെയുടെ ആരോഗ്യ നില വഷളായി മടക്കയാത്ര വൈകിയേക്കും
നന്ദു എന്നറിയപ്പെടുന്ന കപിൽ സാങ്‌വാൻ ഇരുപതിലധികം ക്രമിനൽ കേസുകളുള്ള പിടികിട്ടാപുള്ളിയാണ്. ഇയാൾ ഇപ്പോൾ ലണ്ടനിൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. കഴിഞ്ഞ അഞ്ചു വർഷമായി യുകെയിൽ നിന്നാണ് ഇയാൾ ഇന്ത്യയിലെ പ്രവർത്തവനങ്ങൾ നിയന്ത്രിക്കുന്നത്.
അതേ സമയം, ദില്ലിയിൽ പദയാത്ര നടത്തുന്നതിനിടെ കെജ്രിരിവാളിന് നേരെ ഒരാള്‍ ദ്രാവകം എറിഞ്ഞു. ഉടന്‍ തന്നെ മറ്റു പാരട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here