ആംആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ആം ആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ദില്ലി സര്‍വ്വീസ് ബില്‍ കീറി എറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ഈ സഭാ കാലയളവ് മുഴുവന്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും. ദില്ലി ഓർഡിനൻസ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അപമര്യാദയായി പെരുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ.

ദില്ലി ഓർഡിനൻസ് ബില്ലിന്മേലുണ്ടായ ചർച്ചയ്ക്കിടെ ഇദ്ദേഹം സ്പീക്കർക്ക് നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞിരുന്നു. സഭയുടെ അന്തസ്സ് കുറയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനമെന്നായിരുന്നു സ്പീക്കര്‍ ഓം ബിർളയുടെ പ്രതികരണം.

ALSO READ: കമ്മ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല, ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും സത്യം പറഞ്ഞു കൊണ്ടേയിരിക്കും: എ എൻ ഷംസീർ

പഞ്ചാബിലെ ജലന്ധർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയാണ് റിങ്കു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് അദ്ദേഹത്തെ സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. മണിപ്പുർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ബഹളം വച്ചതിനെ തുടർന്ന് ആം ആദ്മി എം.പി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ALSO READ: രാജസ്ഥാനില്‍ പതിനാലുകാരിയെ കൊന്നു പിന്നാലെ കല്‍ക്കരി ചൂളയിലിട്ട് കത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News