ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റ് മാപ്പുസാക്ഷിയുടെ മൊഴിപ്രകാരം മാത്രമാണെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഇഡി പരിശോധനയില്‍ ഒരുരൂപ പോലും അനധികൃതമായി കണ്ടെത്തിയില്ലെന്നും മാപ്പുസാക്ഷിയായ ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴികളില്‍ വിശ്വാസമില്ലെന്നും എഎപി വ്യക്തമാക്കി. റെഡ്ഡിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, പ്രതി ചേര്‍ത്തു, ഇപ്പോള്‍ മാപ്പുസാക്ഷിയാക്കിയെന്നും മന്ത്രി അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നൽകി. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി.
‘‘ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. ഇലക്ടറൽ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നൽകിയത്. അരബിന്ദോ ഫാർമസി ഉടമയായ ശരത്ചന്ദ്ര റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചു. ബിജെപിക്കു ബോണ്ട് നൽകിയതോടെ കമ്പനിയെ വെളുപ്പിച്ചു. ഇലക്ടറൽ ബോണ്ടു വഴി പണം വന്നതാണ് അന്വേഷിക്കേണ്ടത്. അതിനായി മോദിയെ വെല്ലുവിളിക്കുകയാണ്.’’– ആം ആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here