കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. ദില്ലി ജന്തർ മന്തറിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ സഞ്ജയ്‌ സിംഗ് ഉൾപ്പടെ നിരവധി ആം ആദ്മി നേതാക്കളും പ്രവർത്തകരുമാണ് അണിനിരന്നത്. മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ആം ആദ്മി പ്രവർത്തകരുടെ നേതൃത്വത്തിൽ ജനതർ മന്തിരിൽ ഉപവാസ സമരം സംഘടിപ്പിച്ചത്.

ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധസമരത്തിൽ ആം ആദ്മി പാർട്ടി എം എൽഎമാരും മന്ത്രിമാരും പങ്കെടുത്തു. അന്വേഷണത്തെ ഇ ഡി വളച്ചൊടിക്കുകയാണെന്നും കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ലാക്യമാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതിഷേധസമരം.

Also read:ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

മദ്യ നയക്കേസിൽ ജാമ്യം ലഭിച്ച സഞ്ജയ്‌ സിങ്ങും സമരത്തിന്റെ ഭാഗമായി. ഏറ്റവും വലിയ അഴിമതി പാർട്ടി ബിജെപിയാണെന്ന് പറഞ്ഞ സഞ്ജയ്‌ സിംഗ് ദില്ലിയിലെ ജനങ്ങളെ കൊള്ളയടിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കെജ്‌രിവാളിന്റെ അറസ്റ്റ് എന്നും ഇതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയുമൊക്കെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സഞ്ജയ്‌ സിംഗ് തുറന്നടിച്ചു. ബിജെപി വിരുദ്ധ ചേരികളെ ഇല്ലാതാക്കാണ് മോദി ശ്രെമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രാജ്യത്ത് വിവിധയിടങ്ങളിൽ ആം ആദ്മി നേതൃത്വത്തിൽ ഉപവാസ സമരം നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും ഇന്ത്യക്കാരുടെ നേതൃത്വത്തിൽ ഉപവാസം നടക്കുന്നുവെന്ന് ആം ആദ്മി വൃത്തങ്ങൾ പറഞ്ഞു. ദില്ലിയിലെ ഉപവാസ സമരത്തിൽ ദില്ലി സ്പീക്കർ റാം നിവാസ് ഗോയൽ, ഡെപ്യൂട്ടി സ്പീക്കർ രാഖി ബില, മന്ത്രിമാരായ അതിഷി മർലേന, ഗോപാൽ റായ്, ഇംറാൻ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഉപവാസത്തിന്‍റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News