ആം ആദ്മി പാർട്ടി നേതാവും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിൻ്റെ വാഹനത്തിനു നേരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കല്ലേറ്. ദില്ലിയിൽ ചൂടേറിയ രാഷ്ട്രീയ പ്രചരണം നടക്കുന്നതിനിടെയാണ് ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയായ കെജ്രിവാളിൻ്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു.
സംഭവത്തിൻ്റെ വീഡിയോ എഎപി പുറത്തുവിട്ടു. പരാജയ ഭീതിയാൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമയാണ് ഗുണ്ടകളെ ഏർപ്പെടുത്തി തങ്ങളുടെ നേതാവിനു നേരെ ആക്രമണം നടത്തുന്നതെന്ന് ആം ആദ്മി സമൂഹ മാധ്യങ്ങളിൽ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ജയം ഉറപ്പിക്കാനായി പ്രതിപക്ഷം ആക്രമണം അഴിച്ചുവിടുകയാണെന്നും ഇത്തരം നാണംകെട്ട പ്രവൃത്തികളിലൂടെ അവരുടെ പരാജയ ഭീതി എത്രത്തോളമുണ്ടെന്ന് പ്രതിഫലിക്കുന്നുണ്ടെന്നും ആം ആദ്മി നേതൃത്വം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here