അകാലി ദള്‍ പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു. ആം ആദ്മി പാർട്ടി നേതാവ് മന്‍ദീപ് സിങ് ബ്രാറിനാണ് ശനിയാഴ്ച നെഞ്ചില്‍ വെടിയേറ്റത്. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദ് ബ്ലോക്ക് ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് ഓഫീസറുടെ കാര്യാലയത്തിന് പുറത്താണ് വെടിവെപ്പുണ്ടായത്.
വെടിയേറ്റയുടന്‍ തന്നെ മന്‍ദീപിനെ ജലാലാബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മന്‍ദീപ് അപകടനില തരണം ചെയ്തതായി എഎപി ജലാലാബാദ് എംഎല്‍എ ജഗദീപ് കാംബോജ് ഗോള്‍ഡി അറിയിച്ചു. ശിരോമണി അകാലി ദള്‍ നേതാവ് വര്‍ദേവ് സിങ് നോനി മന്‍ ആണ് ബ്രാറിനുനേരെ വെടിയുതിര്‍ത്തതെന്ന് ജഗദീപ് ആരോപിച്ചു. ജഗദീപും സംഭവസമയത്ത് അവിടെയുണ്ടായിരുന്നു.
മുന്‍ എംപി കൂടിയായ സോറ സിങ് മന്നിന്റെ മകനായ വര്‍ദേവ് ആണ് മന്‍ദീപ് സിങ് ബ്രാറിന് നേരെ വെടിയുതിർത്തത്. വര്‍ദേവ് വെടിയുതിര്‍ത്തത് ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ്. ഒക്ടോബര്‍ 15-ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ആം ആദ്മി പാർട്ടി സ്ഥാനാര്‍ഥിയായ മന്‍ദീപ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി മന്‍ദീപ് ബിഡിപി ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം. വര്‍ദേവ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പഞ്ചായത്ത് ഭൂമിയെക്കുറിച്ച് മന്‍ദീപ് ചോദിച്ചു.
Also Read; സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ അവാർഡ് റദ്ദാക്കി കേന്ദ്രം
ഹൈക്കോടതിയില്‍ കേസിലുള്ള ഈ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകാതെ അകാലി ദള്‍ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവില്ല എന്ന് മന്‍ദീപ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം പുറത്തേക്കുവന്ന മന്‍ദീപിനെ എസ്എഡി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടഞ്ഞു. ഇവരെ കടന്ന പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ദേവ് മന്‍ദീപിനെ വെടിവെച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here