നിര്‍ണായക വെളിപ്പെടുത്തലുണ്ടാകുമെന്ന് മുന്നറിയിപ്പ്; ആം ആദ്മി നേതാവ് അതിഷിയുടെ വാര്‍ത്താസമ്മേളനം ഇന്ന്

ദില്ലി മദ്യനയ അഴിയമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി തുടരുന്നു. ഈ മാസം 15നാണ് ജൂഡിഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക. അതേസമയം ഇ ഡി കസ്റ്റഡിയും അറസ്റ്റും ചോദ്യം ചെയ്തു കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.

എന്‍ഫോഴ്സ്‌മെന്റിനോട് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇന്ന് മറുപടി നല്‍ണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധവും ശക്തമാണ്. ഇന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി വാര്‍ത്ത സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിര്‍ണായക വെളിപ്പെടുത്തലടക്കം ഉണ്ടാകുമെന്ന് പറയുന്ന വാര്‍ത്താ സമ്മേളനം രാവിലെ 10മണിക്ക് നടക്കും.

Also Read: കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിജയം

ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കെജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി വിചാരണ കോടതിയിൽ അറിയിച്ചു.  ഇഡി കസ്റ്റഡിയിലിരുന്ന് കെജ്രിവാൾ ഉത്തരവിറക്കിയതിനെതിരായ പൊതുതാത്പര്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ദില്ലിയിലെ റോസ് അവന്യു  കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെതിരെ ഗുരുതരമായ ആരോപണമാണ് ഇഡി ഉയർത്തിയത്.  കെജ്രിവാൾ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മാത്രമാണ് മറുപടി. മൊബൈൽ ഫോണിൻറെ അടക്കം പാസ്സ്‌വേർഡും നൽകാൻ തയ്യാറാകുന്നില്ല. നിലവിൽ കസ്റ്റഡി വേണ്ടെന്നും അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കെജ്രിവാളിനെ ചോദ്യം ചെയ്യാൻ അനുമതി തേടാമെന്നും അറിയിച്ചു.

ജയിലിൽ തനിക്ക് മരുന്നും മതഗ്രന്ഥങ്ങളും പുസ്തകങ്ങളും വേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാമായണവും ഭഗവത് ഗീതയും കൂടാതെ നീർജ ചൗധരിയുടെ
how prime minister’s decied എന്ന പുസ്തകവും  ആവശ്യപ്പെട്ടു.  കെജ്രിവാൾ ജയിലിൽ ആയതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള നീക്കം ബിജെപി ശക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News