അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ദില്ലിയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ദില്ലിയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര. ബിജെപിയിലേക്ക് ക്ഷണിച്ചുവെന്നും ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുളളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ദില്ലി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം കെജ്‌രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി തുടരുകയാണ്.

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുളളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. താന്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ നാല് മുതിര്‍ന്ന നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

Also Read : ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യും; നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നും ബിജെപിയുടെ ഭീഷണി: മന്ത്രി അതിഷി

മന്ത്രി സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ എംപി, ദുര്‍ഗേഷ് പഥക് എംഎല്‍എ എന്നിവരെയും ഇഡി ലക്ഷ്യമിടുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നാണ് വാഗ്ദാനം. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും തന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുമെന്നും അതിഷി പറഞ്ഞു.

അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുകയാണ്. ഇഡി കസ്റ്റഡിയും അറസ്റ്റും ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും. അതിന് മുമ്പായി ഇഡിയോട് ഹര്‍ജിയില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News