ദില്ലി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാളിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു ആം ആദ്മി പാര്‍ട്ടി ആദ്യമായാണ് സ്വാതിമലിവാളിനെ നാമനിര്‍ദേശം ചെയ്യുന്നത്. എ എ പി രാഷ്ട്രീയ കാര്യ സമിതിയുടേതാണ് തീരുമാനം. അതേ സമയം രാജ്യസഭ എംപിയായി സഞ്ജയ് സിങ്ങിനെ വീണ്ടും നോമിനേറ്റ് ചെയ്തു.
Also Read: വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്ക്; ദി ഹിന്ദുവിന്റെ ലേഖനം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്
സഞ്ജയ് സിങ്ങിന്റെ എംപി കാലാവധി ജനുവരി 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് എ എ പി വീണ്ടും നോമിനേറ്റ ചെയ്തത്. നിലവില്‍ മദ്യനയ അഴിമതികേസില്സഞ്ജയ് സിങ് ജയിലിലാണ്. മത്സരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ നിന്ന് നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് ഉണ്ട്. ഇതിന്റെ അപേക്ഷയില്‍ ഒപ്പിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയെ സമീപിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here