ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ കൃത്രിമത്വം; ബിജെപി കേന്ദ്രകമ്മിറ്റി ഓഫിസിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചു

ബി.ജെ.പി കേന്ദ്രകമ്മിറ്റി ഓഫിസിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച ബി ജെപിക്ക് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഏതറ്റം വരെയും പോകാന്‍ കഴിയുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഇ.ഡി അന്വേഷണത്തിലും ചണ്ഡിഗണ്ട് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിയും ചൂണ്ടി കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മാര്‍ച്ച് വൈകിയാണ് തുടങ്ങിയത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് പലയിടങ്ങളിലും തടഞ്ഞു. പതിനഞ്ച് ആം ആദ്മി പാര്‍ട്ടി എം. എല്‍. എമരെ ദില്ലി പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയതായി എഎപി പ്രതികരിച്ചു. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ചണ്ഡിഗഡില്‍ ബിജെപി അട്ടിമറി നടത്തി. മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ സാധിച്ച ബിജെപിക്ക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് രാജ്യത്തുടനീളം എന്തും സാധ്യമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

Also Read: ബംഗളൂരുവിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവം; പ്രതി പിടിയിൽ

തുടര്‍ന്ന് ബിജെപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്ത കെജ്രിവാളും ഭഗവന്ത് മാനും മടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് ശ്രമം ആരംഭിച്ചു. അതനുസരിച്ച് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 ഓളം പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതെ സമയം ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കുള്ള ബി.ജെ.പിയുടെ മാര്‍ച്ചും പൊലീസ് തടഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News