അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി

മദ്യനയ അഴിമതി ക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി പ്രതിഷേധവും തുടരുകയാണ്. ഇഡി കസ്റ്റഡില്‍ കഴിയുന്ന കെജ്‌രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുറപ്പെടുവിച്ച ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്

മദ്യനയ അഴിമതിക്കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് , പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ നേതൃത്വത്തില്‍ രാം ലീലാ മൈതാനിയില്‍ മഹാറാലി അങ്ങനെ വന്‍ പ്രതിഷേധ പരിപാടികളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്നത്.

അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുന്നെ ആരോപണമാണ് ആം ആദ്മി പാര്‍ട്ടിയടക്കം പ്രതിപക്ഷത്തിന്റേത്. അതേസമയം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി യും പ്രതിഷേധം തുടരുകയാണ്. ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും നിയമ സംവിധാനത്തെ ബെിജെപി ഇക്കാര്യത്തില്‍ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇ ഡി യുടെ കസ്റ്റഡിയിലിരിക്കെ ഉത്തരവിറക്ക മുഖ്യമന്ത്രി എന്ന ചുമതല നിര്‍വ്വഹിച്ച അരവിന്ദ് കെജ്‌രിവാളിനെതിരെ ലഫ്. ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട് . കെജ്രിവാള്‍ ഉത്തരവ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാലാണ് ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കെജ്‌രിവാളിന്റെ നടപടി നിയമ ലംഘനമാണെന്നും നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News