ആം ആദ്മി എംപി രാഘവ് ഛദ്ദയ്ക്ക്‌ രാജ്യസഭയിൽ നിന്ന് സസ്പെൻഷൻ

ആം ആദ്മി എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നതുവരെയാണ് നടപടി. ദില്ലി ഓർഡിനൻസിനെ എതിർത്തുകൊണ്ട് നൽകിയ പ്രമേയത്തിൽ രാഘവ് ഛദ്ദ എംപിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്ന പരാതിയിലാണ് നടപടി.

അതേസമയം വ്യാജ ഒപ്പിട്ടെന്നു പറയുന്ന പേപ്പർ കാണിക്കണമെന്ന് രാഘവ് ഛദ്ദ ക‍ഴിഞ്ഞ ദിവസം  ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ‘‘റൂൾ ബുക്ക് അനുസരിച്ച് ഒപ്പ് ആവശ്യമില്ല. അതുകൊണ്ട് അവർ വ്യാജ ഒപ്പിട്ടതായി അവകാശപ്പെടുന്ന പേപ്പർ കാണിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിർദ്ദേശിച്ചിട്ടുള്ള അംഗത്തിന്റെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്ന് രാജ്യസഭാ റൂൾ ബുക്കിൽ പറയുന്നുണ്ട്’’– അദ്ദേഹം പറഞ്ഞു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു

തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ ആവശ്യപ്പെട്ടിരുന്നു.

ALSO READ: ‘യുഡിഎഫിനും കോണ്‍ഗ്രസിനും ഭയപ്പാടും വേവലാതിയും; ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല’: പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News