ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് ആംആദ്മി രംഗത്ത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ല്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും വിഷയത്തില്‍ രാഷ്ട്രീയ-മത നേതൃത്വങ്ങളുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കണമെന്നും എഎപി നേതാവ് സന്ദീപ് പഥക് അഭിപ്രായപ്പെട്ടു. ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെയാണ് ആംആദ്മി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Also read- പൃഥ്വിരാജ് ആശുപത്രി വിട്ടു
ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. രാജ്യത്ത് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ഏകീകൃത സിവില്‍ കോഡ് ഭരണഘടനയില്‍ പറയുന്നതാണെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് നരേന്ദ്ര മോദി സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. മണിപ്പൂരടക്കമുള്ള ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിവില്‍ കോഡ് വിഷയം ചര്‍ച്ചയാക്കിയതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
Also read- മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു
അതിനിടെ ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ എതിര്‍പ്പറിയിക്കാന്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here