വേർപിരിഞ്ഞിട്ട് 20 വർഷങ്ങൾ; മകൾക്കായി ഒരുമിച്ച് ഒരു വേദിയിൽ ആമിർഖാനും മുൻ ഭാര്യയും

മകൾക്കായി ഒരുമിച്ച് ഒരു വേദിയിൽ എത്തി ആമിർഖാനും മുൻ ഭാര്യയും. വേർപിരിഞ്ഞിട്ട് 20 വർഷങ്ങളായെങ്കിലും മകളുടെ കാര്യങ്ങളിൽ മുൻപും ആമിർഖാനും മുൻ ഭാര്യ റാന ദത്തയും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിം​ഗ് യൂത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ഇറ ഖാൻ.

ALSO READ: ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് എസ്ടി പദവി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാലി, ലക്ഷ്യം വര്‍ഗീയലഹള?

അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഇറ ഖാൻ എത്തിയത്. മാനസികാരോ​ഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അ​ഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓർ​ഗൈനസേഷന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഇറയുടെ വിവാഹ നിശ്ചയം ആഘോഷ പൂര്‍വ്വം അടുത്തിടെ മുംബൈയില്‍ നടന്നിരുന്നു. അടുത്ത വർഷമാണ് ഇറ ഖാനും കാമുകൻ നുപുർ ശിഖാരെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹ ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്.

ALSO READ: വീട്ടിൽ സംഘടിപ്പിച്ച ഭജന ആസ്വാദിച്ച് എ ആര്‍ റഹ്മാന്‍; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News