വിജയാവേശത്തിൽ ‘ലാപതാ ലേഡീസ്’; ആമിർ ഖാന് പിറന്നാൾ ആഘോഷം

ആമിർ ഖാന്റെ 59ാം പിറന്നാളാണ് മാർച്ച് പതിനാലിന്. ആമിർ ഖാന്റെ പിറന്നാൾ ആഘോഷ വീഡിയോ  സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ആഘോഷിക്കപ്പെടുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ആമിർ ഖാൻ. താരത്തിന്റെ തിരിച്ചുവരവ് നിർമാതാവിന്റെ വേഷത്തിലാണ്. മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിന്റെ നിര്‍മാതാവാണ്. മികച്ച അഭിപ്രായമാണ് ഈ മാസം ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിനുള്ളത്.

ALSO READ: ഗുണ കേവ് ആകും മുൻപ് പെരുമ്പാവൂരിലെ ആ ഗോഡൗൺ, ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആമിര്‍ ഖാന്‍ ഇപ്പോള്‍ ഉള്ളത് ലാപതാ ലേഡീസിന്റെ വിജയം നല്‍കിയ ആവേശത്തിലാണ്. അതേസമയം ആമിർ ഖാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത് കിരണ്‍ റാവുവിനും പാപ്പരാസികള്‍ക്കുമൊപ്പമാണ്‌.

ALSO READ: ‘രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, ഇനി കരയാന്‍ സമയമില്ല’; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ഹോളിവുഡ് താരം

2021 ജൂലൈയിലാണ് 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ആസാദ് എന്ന മകന്‍ ഉണ്ട്. ആമിര്‍ ഖാന്റെ അവസാന ചിത്രം ‘ലാല്‍ സിങ് ഛദ്ദ’യായിരുന്നു. ‘സലാം വെങ്കി’ എന്ന രേവതി സംവിധാനം ചെയ്ത ചിത്രത്തിൽ ആമിര്‍ ഖാന്‍ അതിഥി താരമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News