ഇനി ആഘോഷത്തിന്റെ നാളുകള്‍; ചുവപ്പ് സാരിയില്‍ സുന്ദരിയായി ആമിര്‍ ഖാന്റെ മകള്‍, പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ വൈറല്‍

വിവാഹത്തിനൊരുങ്ങി ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാനും ഫിറ്റ്‌നസ് ട്രെയ്‌നര്‍ നൂപുര്‍ ഷിക്കാരെയും. ഇപ്പോഴിതാ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഇരുകുടുംബങ്ങളും. മഹാരാഷ്ട്രയിലെ പരമ്പരാഗത വിവാഹ ചടങ്ങുകളില്‍ ഒന്നായ ‘കേല്‍വന്‍’ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read : മമ്മൂക്കയ്‌ക്കൊപ്പം ലോറൻസും എസ് ജെ സൂര്യയും; ടർബോയിൽ ഇവരുമുണ്ടോ? ആവേശത്തിൽ ആരാധകർ

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. അടുത്ത ജനുവരി മൂന്നിനാണ് ഇരുവരുടേയും വിവാഹം നടക്കുക. കഴിഞ്ഞ നവംബറില്‍ മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഇരുകുടുംബങ്ങളും ഇരുവരേയും സ്വീകരിക്കുന്ന ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

Also Read : ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ബന്ധുക്കളായ സ്ത്രീകള്‍ ഇറയെ പൂക്കള്‍കൊണ്ടുള്ള ആഭരണങ്ങള്‍ അണിയിക്കുന്ന ചടങ്ങും ഇതിനൊപ്പം നടന്നു. ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള ചുവപ്പ് സാരിയാണ് ഇറ ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരു സ്ലീവ് ലെസ് കറുപ്പ് ബ്ലൗസും പെയര്‍ ചെയ്തു. നെറ്റിയില്‍ ചുവന്ന പൊട്ടുമുണ്ട്. മഞ്ഞ കുര്‍ത്തയും വെള്ള പൈജാമയുമായിരുന്നു നൂപുറിന്റെ വേഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News