കാലുറക്കുന്നില്ല, സിനിമകളുടെ വിജയത്തിൽ മദ്യപാനം; ആമിർഖാന്റെ വീഡിയോ വൈറൽ

പാർട്ടിയും ആഘോഷങ്ങളുമെല്ലാം ബോളിവുഡിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. സിനിമയുടെ വിജയങ്ങൾ ഉൾപ്പടെ താരങ്ങൾ ആഘോഷിക്കുന്നത് വമ്പൻ പാർട്ടികളിലൂടെയാണ്. പാർട്ടികളിലെ ബോളിവുഡ് താരങ്ങളുടെ വീഡിയോകളും ഫോട്ടോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വളരെയധികം വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ ഇത്തരമൊരു പാർട്ടിയിൽ പങ്കെടുത്ത ആമിർ ഖാന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബോളിവുഡിന്റെ പാർട്ടി ആഘോഷങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കുന്ന താരമാണ് ആമിർ. അതുകൊണ്ട് തന്നെ താരത്തിന്റേതായി ഇങ്ങനെയൊരു വീഡിയോ വൈറലാകുന്നതും ഇതാദ്യമാണ്. പൊതുവെ വിവാദങ്ങളിൽ അധികം ശ്രദ്ധ പതിപ്പിക്കാത്ത താരം കൂടിയാണ് ആമിർ.

ALSO READ:തിരിച്ചടിച്ച് ഇസ്രയേല്‍; 161 പലസ്തീനുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

എന്നാൽ ഒരു പാർട്ടി കഴിഞ്ഞു പോകുന്നതിനിടെ കാലിടറിപ്പോകുന്ന ആമിർഖാന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഹാളിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്നതിനിടെ ആമിർഖാൻ വീഴാൻ പോകുമ്പോൾ ബാലൻസിനായി ഡോറിൽ പിടിച്ചു നിൽക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ താരം മദ്യപിച്ച് ബോധം പോകുന്ന അവസ്ഥയാണെന്നാണ് ഉയരുന്ന ചില വിമർശനങ്ങൾ. അതേസമയം വീഡിയോയിലെ താരത്തിന്റെ ലുക്കും ട്രോളിനിടയാക്കുന്നുണ്ട്. എന്നാൽ ജവാൻ, ഗദ്ദർ 2 പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും അതുകൊണ്ടാണ് ആമിർ മദ്യപിച്ചതെന്നുമൊക്കെയാണ് ഉയരുന്ന നെഗറ്റീവ് വിമർശനങ്ങൾ.

ALSO READ:‘എന്റെ സഹോദരന്റെ ഹൃദയം ശുദ്ധമാണ്, അന്നും ഇന്നും എന്നും ഞങ്ങളുടെ അഭിമാനമാണ്’

വിമർശനങ്ങൾക്കിടയിലും നടനെ പിന്തുണച്ചും നിരവധിപ്പേർ എത്തിയിട്ടുണ്ട്. ആമിർ ഖാനെ വെറുതെ വിടണമെന്നും ഒരാൾക്ക് മദ്യപിക്കാനും എന്റർടൈൻമെന്റിനും അവകാശവുമുണ്ടെന്നാണ് ആമിറിന്റെ ആരാധകർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News