‘തകർന്ന കുടുംബത്തിലെ കുട്ടികൾ പ്രതിസന്ധികൾ നേരിടില്ല’; കങ്കണക്ക് മറുപടിയുമായി ആമിർ ഖാന്റെ മകൾ ഇറ

നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ മുമ്പൊരിക്കൽ താൻ വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയിരുന്നു. ഇറയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതേസമയം വിഷാദരോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ഇറക്കും പിതാവ് ആമിർ ഖാനുമെതിരെ ഒളിയമ്പുമായി കങ്കണ രംഗത്തെത്തിയിരുന്നു. തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കങ്കണ പറഞ്ഞത്.

’16ാം വയസിൽ എനിക്ക് ശാരീരിക അതിക്രമം നേരിടേണ്ടി വന്നു.ആസിഡ് കൊണ്ട് പൊള്ളലേറ്റ സഹോദരിയെ ഒറ്റക്ക് നോക്കി. ഒപ്പം മാധ്യമങ്ങളുടെ വേട്ടയാടലും നേരിട്ടു. ഡിപ്രഷനിലാകാൻ പല കാരണളും ഉണ്ടാകും. പക്ഷെ പൊതുവെ തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവുക. കുടുംബം വളരെ പ്രധാനമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്.

also read: മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറി; വിമര്‍ശനവുമായി മന്ത്രി പി രാജീവ്

നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറ ഖാൻ രംഗത്തെത്തുകയും തന്റേത് തകർന്ന കുടുംബമല്ലെന്നും താൻ തീരെ ചെറുപ്പമായിരുന്നപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞതെന്നുമാണ് ഇറ പറഞ്ഞത്. ‘ഞാൻ തീരെ ചെറുതായിരിക്കുമ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. അതെനിക്ക് ആഘാതമുണ്ടാക്കിയെന്ന് കരുതുന്നില്ല. കാരണം പരസ്പര സമ്മപ്രകാരമാണ് വേർപിരിഞ്ഞത്. അവർ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളു‌ടേത് ഒരു തരത്തിലും തകർന്ന കുടുംബം അല്ല’ – ഇറ വ്യക്തമാക്കി.

also read: ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം, ഒടുവിൽ പിരിയാൻ തീരുമാനിച്ചു; ഗോവിന്ദ് പദ്മസൂര്യയും ഗോപികയും പറയുന്നു

അതേസമയം ഇറയുടെ വിവാഹതീയതി ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 2024 ജനുവരി മൂന്നിനാണ് ഇറയുടെ വിവാഹം. സുഹൃത്ത് നുപൂർ ശിഖാരയാണ് വരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News