ആനാട് ഗവ ആയൂർവേദ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ചികിത്സാ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

ആനാട് ഗവ. ആയൂർവേദ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ചികിത്സാ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. ആനാട് ഗവണ്മെൻ്റ് ആയൂർവേദ ആശുപത്രിയിൽ ആനാട് ഗ്രാമ പഞ്ചായത്ത്‌ ഫണ്ടും ആശുപത്രി വികസന സമിതി ഫണ്ടും വിനിയോഗിച്ച് ആരംഭിച്ച ക്ഷാര സൂത്ര തിയേറ്റർ, നേത്ര പരിശോധനാ യൂണിറ്റ്, പേ വാർഡിൽ പുതിയ ട്രീറ്റ്മെൻ്റ് റൂം, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ സഹകരണത്തോടെ നിർമിച്ച ഔഷധ സസ്യ ഉദ്യാനം എന്നിവയുടെ ഉദ്‌ഘാടനം തിങ്കളാഴ്ച വാമനപുരം എംഎൽഎ അഡ്വ. ഡി. കെ. മുരളി നിർവഹിച്ചു.

ആനാട് പഞ്ചായത്ത്‌ പ്രസിഡൻ്റ് എൻ. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു, കെ.എസ്. നാഷണൽ ആയുഷ് മിഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ALSO READ: മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; സംഭവം തൃശൂരില്‍

ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാണയം നിസാർ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ചിത്രലേഖ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലീലാമ്മ ടീച്ചർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപഴ്സൺ എസ്. ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വേങ്കവിള സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകുമാർ, വാർഡ് മെമ്പർമാരായ കവിത പ്രവീൺ, അശ്വതി രഞ്ജിത്ത്, സജിം കൊല്ല, കൊല്ലങ്കാവ് അനിൽ, ആശുപത്രി വികസന സമിതി അംഗങ്ങളായ പത്മകുമാർ, മുരളീധരൻ നായർ, വഞ്ചുവ ഷറഫ് , ഹരിദാസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നെടുമങ്ങാട് ഏരിയാ പ്രസിഡൻ്റ് ഡോ. അനീഷ് എം.ബി എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ഓഫിസർ ഡോ. ദീപരാജ്, ഡോ. രോഹിത് ജോൺ, ഡോ. വിഷ്ണു, ഡോ. അപർണ്ണ , ഡോ രമ്യ ,ഡോ. പൂർണ്ണിമ, ശ്രീദേവി സിസ്റ്റർ, അജിത സിസ്റ്റർ മറ്റ് സ്‌റ്റാഫ് അംഗങ്ങൾ കൂടാതെ എസ്. എൻ. വി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration