ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. കെജ്രിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോവുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം.
ചോദ്യം ചെയ്യലിന് ഹാജരായാല്‍ ദില്ല മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യും. തെരരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയാല്‍ ജനം ബിജെപിക്കെതിരെ തിരിയുമെന്നും ആംആദ്മി ശക്തമായി പ്രതികരിച്ചു. കെജ്രിവാളിനെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തി. അരവിന്ദ് കെജ്രിവാള്‍ ആരെയും ഭയക്കാത്ത നേതാവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ALSO READ: ഉത്തരേന്ത്യയിലെ അതിശൈത്യം തുടരുന്നു; ദില്ലിയിൽ ഗതാഗതം സ്തംഭിച്ചു
അതേസമയം ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അരവിന്ദ് കെജ്രിവാളിനോട് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ ഇഡിയെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here