ബിജെപിയുടെ കണ്ണിലെ കരടായ ആം ആദ്മി പാര്‍ട്ടി; മനസിലാക്കാന്‍ കാര്യങ്ങള്‍ ഇനിയുമുണ്ട്

2012ല്‍ ഇന്ത്യാ മഹാരാജ്യത്ത് സ്ഥാപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി 12 വര്‍ഷംകൊണ്ട് എങ്ങനെയാണ് ബിജെപിയുടെ കണ്ണിലെ കരടായി മാറിയത്. 2013 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു. തുടര്‍ന്ന് നിയമസഭയിലെ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി. നിയമസഭയില്‍ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ 49 ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ രാജിവച്ചു. രാഷ്ട്രപതി ഭരണത്തിന് ശേഷം. ദില്ലിയില്‍, തുടര്‍ന്നുള്ള 2015ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ 70 സീറ്റുകളില്‍ 67ലും എഎപി വിജയിക്കുകയും ദില്ലി മുഖ്യമന്ത്രിയായി കെജ്രിവാള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. തുടര്‍ന്നുള്ള 2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ , 70-ല്‍ 62 സീറ്റുകള്‍ നേടി എഎപി വീണ്ടും ഭരണകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും ജന സ്വീകാര്യത ലഭിച്ച ആപ്പിനെ ബിജെപി ഭയപ്പെട്ടുതുടങ്ങിയതിലും അത്ഭുതപ്പെടാനൊന്നുമില്ല.

ALSO READ:  ഇന്ന് രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂർ ആചരിക്കാം ; ആഹ്വാനവുമായി കെ എസ് ഇ ബി

ആം ആദ്മി പാര്‍ട്ടിയെ എങ്ങനെ നേരിടണമെന്ന് ആലോചിച്ചിരുന്ന ബിജെപിക്ക് ലഭിച്ച ഒരു തുറുപ്പുചീട്ടായിരുന്നു ദില്ലി അഴിമതിക്കേസ്. ദില്ലിയില്‍ മദ്യവില്‍പന പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് നല്‍കിയിരുന്നു. മദ്യവില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കേസില്‍ സിബിഐ കേസ് അന്വേഷിക്കുകയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും എംപി സഞ്ജയ് സിങ്ങിനേയും ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷമായി നടക്കുന്ന കേസില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും കേസില്‍ ബിജെപിക്കുള്ള താത്പര്യവും എടുത്തുപിടിച്ചുള്ള ഈ അറസ്റ്റിന് പിന്നിലെ രാഷ്ട്രീയവും നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

മുന്‍പ് 600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് സോറന്‍ രാജിക്കത്ത് നല്‍കുന്നതുവരെ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍. വിസമ്മതിക്കുകയായിരുന്നു.

ALSO READ:  ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

ഇത്ര തിടുക്കത്തില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി ആംആദ്മി അദ്ധ്യക്ഷന്‍ മാറി.

ഒരു പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കേസില്‍ മുന്‍വിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിരുന്നത്. വ്യക്തിയെന്ന നിലയില്‍ മാത്രമാണ് കെജ്രിവാളിനെ ആദ്യം ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചത്. എന്നാല്‍, പിന്നീടാകട്ടെ രാഷ്ട്രീയ പാര്‍ട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും ഇഡി പറയുന്നതിലൂടെ ഇഡിയുടെ ഇരട്ടത്താപ്പ് നമുക്ക നമുക്ക് മനസിലാകും.

ALSO READ:  കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

ബിജെപിക്കെതിരെ പോരാടാന്‍ ഇന്ത്യ സഖ്യവുമായി കൈകോര്‍ത്ത ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി തുനിഞ്ഞിറങ്ങിയതിന്റെ ഒരു തുടക്കം മാത്രമാണ് ഈ അറസ്റ്റ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്രത്തിനേറ്റ തിരിച്ചടിയില്‍ നിന്നും കേന്ദ്രം പിടിച്ചുകയറാന്‍ ശ്രമിക്കുന്നത് കെജ്രിവാളിന്റെ അറസ്റ്റിലൂടെയാണ്. ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട ശരത്ചന്ദ്ര റെഡ്ഡി ഇപ്പോള്‍ മാപ്പുസാക്ഷിയതു കണ്ടാല്‍ മനസിലാകും ബിജെപിക്ക് എത്രമാത്രം ആവശ്യമായിരുന്നു കെജ്രിവാളിന്റെ അറസ്റ്റെന്ന്. എന്നാല്‍ അങ്ങനെ പേടിച്ച് അഴിക്കുള്ളില്‍ ഒതുങ്ങുന്ന ഒരാളല്ല കെജ്രിവാളെന്ന് ബിജെപി ഇനിയും മനസിലാക്കാനിരിക്കുന്നതേ ഉള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News