‘ബിജെപിയുടേത് ഫലപ്രദമല്ലാത്ത രാഷ്ട്രീയം; അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി എഎപി

അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാര്‍ട്ടി. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ബിജെപി ‘ഫലപ്രദമല്ലാത്ത രാഷ്ട്രീയം’കളിക്കുകയാണെന്ന് എഎപി പറഞ്ഞു. ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും എഎപി പറഞ്ഞു.

Also read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

കോടതി വിധി തെറ്റാണെന്നും കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന കോടതി വിധി വന്നപ്പോള്‍ തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നെന്നും എഎപി വക്താവ് പ്രിയങ്ക കക്കര്‍ പറഞ്ഞു. വളരെ കടുത്ത ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ഇത് തങ്ങള്‍ മുന്‍പു തന്നെ പറഞ്ഞതാണെന്നും പ്രിയങ്ക കക്കര്‍ പറഞ്ഞു.

Also read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News