കെജ്‌രിവാളിന് എതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി മലിവാൾ: വിമർശനവുമായി എ എ പി മന്ത്രി അതിഷി

സ്വാതി മലിവാളിനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ കൊണ്ടുവന്നു. തെളിവെടുപ്പും സാഹചര്യം പുന:സൃഷ്ടിക്കുകയും ആണ് ലക്ഷ്യം. ദില്ലി പൊലീസിന്റെത് അസാധാരണ നടപടിയാണ്.പൊലീസിന്റെ അന്വേഷണ വേഗതയെ ആം ആദ്മി പാർട്ടി ചോദ്യംചെയ്തു. അതേസമയം ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനമാണ് എ എ പി ഉയർത്തുന്നത്. സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിട്ടത് ബിജെപിയാണെന്നും കെജ്‌രിവാളിന് എതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി എന്നും എ എ പി മന്ത്രി അതിഷി പറഞ്ഞു.

also read: ‘കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാൾ’, ദൃശ്യങ്ങൾ പുറത്തുവിട്ട് ആംആദ്മി

അതേസമയം വീഡിയോ ദൃശ്യങ്ങളിൽ സ്വാതിയുടെ നുണകൾ പൊളിയുകയാണ്. സ്വാതിയുടെ ശരീരത്തിൽ ഒരു പരിക്കുമില്ല, സ്വാതിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും അസത്യവും സ്വാതിയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയതെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് സ്വാതിയാണ് എന്നും മന്ത്രി അതിഷി വ്യക്തമാക്കി.

also read: വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം

മുഖ്യമന്ത്രിക്കെതിരെ ബിജെപി നടത്തുന്ന നാടകമാണിത്.ബൈഭവിന് നേരെ തട്ടിക്കയറിയത് സ്വാതിയാണ്.സ്വാതി ബൈഭവിനോട് ആക്രോശിച്ചു.സ്വാതി ആദ്യഘട്ടത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് തയാറായില്ല.എംപിയായ സ്വാതിക്ക് മുഖ്യമന്ത്രിയുടെ വസതിയിലെ ചട്ടങ്ങൾ അറിയാവുന്നതാണ്.സ്വാതിയുടെ ഭാഗം മാത്രമേ സഞ്ജയ്‌ സിങ്ങിന് അറിവുണ്ടായിരുന്നുള്ളൂ.ബൈഭവിന് തെറ്റുപറ്റിയെന്ന് സഞ്ജയ് സിങ് എംപി പറഞ്ഞിരുന്നു എന്നും മന്ത്രി അതിഷി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration