ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

AAP

ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയിലെ നാല് സീറ്റുകളിലെക്കും ഹരിയാനയിലെ ഒരു സീറ്റിലേക്കുമാണ് പ്രഖ്യാപിച്ചത്. കുല്‍ദീപ് കുമാര്‍ ആണ് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ത്ഥി. സോമനാഥ് ഭാരതി ന്യൂഡല്‍ഹിയിലും സാഹിറാം പഹല്‍വാന്‍ സൗത്ത് ഡല്‍ഹിയിലും മഹാബല്‍ മിശ്ര വെസ്റ്റ് ഡല്‍ഹിയിലും മത്സരിക്കും. ഹരിയാനയില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ സുശീല്‍ ഗുപ്തയും മത്സരിക്കും. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇന്ത്യ സഖ്യ മുന്നണിയായാണ് ഇരുസംസ്ഥാനങ്ങളിലും എഎപി മത്സരിക്കുക.

Also Read: ‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

അതേസമയം കേരളത്തിൽ സിപിഐഎമ്മിന്റെ സ്ഥാനാർത്ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഇന്ന് പ്രഖ്യാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുക എന്നതാണ് മുദ്രാവാക്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കും. കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ ചക്രം തിരിയുന്നത്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: സർക്കാരിന് കുറവുകൾ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള അഭിപ്രായങ്ങൾ മുഖാമുഖത്തിൽ നിന്ന് വരട്ടെ: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News