ദില്ലി മന്ത്രി കൈലാഷ് ഗഹലോട്ട് രാജിവെച്ചു. മന്ത്രിസ്ഥാനവും എ എ പി പാർട്ടി അംഗത്വവും രാജിവെച്ചു.പാർട്ടിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാജി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഗെഹലോട്ട് ആരോപിച്ചു
ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി ഗെഹലോട്ടിന്റെ രാജി.ദില്ലിയിലെ അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്.
also read: ദില്ലി ഇപ്പോഴും വിഷവായുവിൽ തന്നെ; വിമാന സർവീസുകളടക്കം തടസ്സപ്പെട്ടു
ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണ്. ഇത് അടിസ്ഥാന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ഗെഹലോട്ട് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here