മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി എഎപി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് എഎപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും  മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മിയുടെ തീരുമാനം.ദില്ലി പട്ടേല്‍ ചൗക്ക് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുഗ്ലക്ക്, സഫ്ദര്‍ജംഗ്, കെമാല്‍ അതാതുര്‍ക്ക് റോഡുകളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

ALSO READ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മിന്നും വിജയവുമായി ആർസിബി

ഇതേതുടർന്ന് ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്. കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം കെജ്‍രിവാളിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി. മോദി കാ സബ്സാ ബടാ ഡര്‍ കെജ്‍രിവാൾ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു.

ALSO READ: വി ഡി സതീശനെതിരായ കോഴ ആരോപണ കേസ് ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News