ജയിലിൽ കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നു; ശരീരഭാരം അതിവേഗം കുറഞ്ഞുവരുന്നു: ആശങ്ക പ്രകടിപ്പിച്ച് എഎപി

ജയിലില്‍ കെജ്രിവാളിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് എഎപി. കെജ്രിവാളിന്റെ ശരീര ഭാരം അതിവേഗം കുറഞ്ഞു. അറസ്റ്റിന് ശേഷം നാല് കിലോ ശരീരഭാരം കുറഞ്ഞു. ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചെന്നും എ എ പി അറിയിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പാര്‍ട്ടി നേതാക്കളും ഉപവാസ സമരം നടത്തും. ഏപ്രില്‍ 7 ന് ജന്തര്‍ മന്തറില്‍ ‘സാമൂഹിക് ഉപവാസ്’ ആചരിക്കുമെന്ന് എ എ പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

Also Read: ‘നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിന് ശേഷം ജോലിയിലിരിക്കാൻ അവകാശമില്ല’: വിചിത്ര വാദവുമായി മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്

വീടുകളിലും ഗ്രാമങ്ങളിലും ബ്ലോക്കുകളിലും ‘സമൂഹിക് ഉപവാസ’ നടത്തും. സഞ്ജയ് സിങ്ങിന്റെ ജാമ്യത്തോടെ സത്യം പുറത്തുവന്നു. തെളിവുകളില്ലാതെയും അടിസ്ഥാനമില്ലാതെയും ആണ് ഇഡിയുടെ ആരോപണങ്ങള്‍. ബിജെപിയുടെ ഗൂഢാലോചനയുടെയും ഏകാധിപത്യത്തിന്റെയും ഭാഗമാണ് അറസ്റ്റെന്നും ഗോപാൽ റായ് പറഞ്ഞു.

Also Read: ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News