ദില്ലി മദ്യനയ അഴിമതി കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി മദ്യനയ അഴിമതി കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറു മാസത്തിനുശേഷമാണ് കേസിൽ സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍, ബിആർഎസ് നേതാവ് കെ കവിത എന്നിവരും കേസിൽ തിഹാർ ജയിലിലുണ്ട്.

വിചാരണക്കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.  ഇതേ കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തിഹാർ ജയിലിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News