സിബിഐ ആസ്ഥാനത്ത് പ്രതിഷേധം, എഎപി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  ദില്ലി സിബിഐ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിക്കുന്നവരെയാണ് കസ്റ്റഡയിലെടുക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് എഎപി ആസ്ഥാനത്തും അരവിന്ദ് കെജ്രിവാളിന്റെ വസതിക്കടുത്തും  സിബിഐ ആസ്ഥാനത്തും  വലിയ സുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇത് അവഗണിച്ചാണ് എഎപി പ്രവര്ർത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

നേരത്തെ  ഗാന്ധി സമാധിയില്‍ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി വസതിയിൽ വച്ച് കെജ്‌രിവാൾ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. 11 മണിയോടെയാണ് അരവിന് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് എത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എഎപി എംപിമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ഒപ്പമെത്തിയിരിന്നു. മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും താൻ അഴിമതിക്കാരനാണെങ്കിൽ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ല എന്നുമായിരിന്നു  കെജ്‌രിവാളിന്റെ  പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News