പഞ്ചാബില്‍ എഎപി എംഎല്‍എയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസി(57)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയൊച്ച കേട്ടെത്തിയ കുടുംബാംഗങ്ങള്‍ എംഎല്‍എയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുര്‍പ്രീത് ഗോഗി ബാസി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഗുര്‍പ്രീത് ഇന്നലെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2022ലാണ് ഗോഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. എംഎല്‍എ ആകുന്നതിന് മുന്‍പ് രണ്ട് തവണ എംസി കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ പൊസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.
Also Read : മഹാരാഷ്ട്രയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു; മൗനം വെടിഞ്ഞ് അജിത് പവാർ
അതേസമയം ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ബിജെപി പോര് രൂക്ഷം. പൂര്‍വാഞ്ചല്‍ വിഭാഗങ്ങള്‍ക്കെതിരായ വ്യാജ വോട്ടര്‍ പരാമര്‍ശത്തില്‍ കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി.
ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണമാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. നിലവിലെ ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കാനിരിക്കെ കടുത്ത പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here