‘ആരും കള്ളം പറയരുത്, പറഞ്ഞാൽ അവരെ കാക്ക കൊത്തും’;ആം ആദ്‌മി പാർട്ടി എം പിയെ ആക്രമിച്ച് കാക്ക; പരിഹസിച്ച് ബിജെപി

ആം ആദ്‌മി പാർട്ടി എം പി രാഘവ് ഛദ്ദയെ കാക്ക ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. പാർലമെന്റിന് പുറത്ത് വെച്ചാണ് രാഘവ് ഛദ്ദയെ കാക്ക ആക്രമിച്ചത്. രാഘവ് ഛദ്ദ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കാക്ക അദ്ദേഹത്തിന്റെ തലയിൽ കൊത്താവാനായി ശ്രമിക്കുകയായിരുന്നു. കാക്കയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുന്നതും ചിത്രങ്ങളിൽ ഉണ്ട്.

ALSO READ: മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

എന്നാൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപി ദില്ലി ഘടകം ഛദ്ദയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. “ആരും കള്ളം പറയരുത്, പറഞ്ഞാൽ അവരെ കാക്ക കൊത്തും” എന്നാ ഹിന്ദി ചൊല്ല് കൂടി ചേർത്തായിരുന്നു ബിജെപിയുടെ പരിഹാസം. “ഇന്ന് വരെ ഞങ്ങൾ അത് കേട്ടിട്ടേയുള്ളു. ഇന്ന് കള്ളനെ കാക്ക കൊത്തുന്നത് ഞങ്ങൾ കണ്ടു” എന്ന അടിക്കുറിപ്പോടെയാണ് ദില്ലി ബിജെപി ഘടകം ട്വീറ്റ് പങ്കുവച്ചത്. ബിജെപി നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയും രാഘവ് ഛദ്ദയെ പരിഹസിച്ച് രംഗത്ത് വന്നു.

ALSO READ: യുവരാജ് സിങ്ങിന്റെ അമ്മയെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയിൽ

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ നോട്ടീസ് പ്രമേയം അംഗീകരിച്ചു. കോണ്‍ഗ്രസും ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്.അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് അനുമതി നൽകിയത്.സ്പീക്കർ അംഗീകാരം നൽകുന്നതിന് മുമ്പായി മണിപ്പൂർ വിഷയത്തിലാണ് നോട്ടീസ് എന്ന് ഗൗരവ് ഗൊഗോയ് സഭയിൽ വിശദീകരിച്ചു. അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News