മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് ബിജെപിക്കെതിരെ ആയുധമാക്കി ആം ആദ്മി എംപി രാഘവ് ചദ്ദ

മണിപ്പൂരിലെ കോൺഗ്രസ് ഗവൺമെന്റിന്റെ കാലത്ത് ഗവൺമെന്റിനെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ച ട്വീറ്റ് ഉയർത്തിക്കാട്ടി ബിജെപിക്കെതിരെ ആം ആദ്മി പാർട്ടിയുടെ എംപി ആയ രാഘവ് ചദ്ദ .’സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ കഴിയാത്തവർക്ക് മണിപ്പൂരിൽ ഭരിക്കാൻ അവകാശമില്ല’ എന്ന് 2017 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സിന്റെ ഒക്രം ഇബോബി ആയിരുന്നു അന്ന് മണിപ്പൂർ മുഖ്യമന്ത്രി .

also read:ഉമ്മൻചാണ്ടിയുടെ മാതൃ സഹോദരി പുത്രൻ നിര്യാതനായി
പ്രധാനമന്ത്രി മോദിയുടെ പഴയ ട്വീറ്റ് എഴുതിയ പ്ലക്കാർഡ് പിടിച്ച് നിൽക്കുന്ന ഒരു ചിത്രം രാഘവ് ചദ്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . ബിജെപി സർക്കാരിനെ നീക്കം ചെയ്യണമെന്നും കലാപബാധിതമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ചദ്ദ
പോസ്റ്റിൽ ആവശ്യപ്പെട്ടു.

also read:‘എനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ അവന് മെസി എന്ന് പേരിടും’; ശ്രദ്ധേയമായി നെയ്മറിന്റെ വാചകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News