ദില്ലിയിലെ ജലക്ഷാമം പാർലമെൻറിൽ ഉന്നയിക്കുമെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ആവശ്യത്തിന് വെളളം നല്‍കുന്നില്ല. പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും ഫലമുണ്ടായില്ല. അതിനാലാണ് ജലവകുപ്പ് മന്ത്രി അതിഷിക്ക് നിരാഹാരം ഇരിക്കേണ്ടി വന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അതിഷി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസമായി തുടര്‍ന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്.
ഹരിയാനയിൽ നിന്ന് ഡൽഹിക്ക് ദിവസേന 613 ദശലക്ഷം ഗ്യാലൻ വെള്ളമാണ് ലഭിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ 2 രണ്ടാഴ്ചയായി 513 ദശലക്ഷം ഗ്യാലൻ വെള്ളമാണ് നൽകുന്നത്. ഗണ്യമായ ഈ കുറവ് ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായി പോരാടുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here